Sunday, June 6, 2010

സോപ്പും ഷാമ്പൂവും വിഷമയമെന്ന് പഠനം

ന്യൂഡല്‍ഹി: സൗന്ദര്യവര്‍ധക വസ്തുക്കള്‍, സോപ്പ്, ഷാമ്പൂ, കളിപ്പാട്ടങ്ങള്‍, ശരീര ദുര്‍ഗന്ധം അകറ്റുന്നതിനുള്ള വസ്തുക്കള്‍, സോപ്പുപൊടികള്‍ തുടങ്ങി ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന സാധനങ്ങളിലെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന രാസവസ്തുക്കള്‍ അടങ്ങിയതായി പഠനം. അടുത്തിടെ പുറത്തിറങ്ങിയ, 'നമ്മുടെ വിഷലിപ്തമായ ലോകം' (അവര്‍ ടോക്‌സിക് വേള്‍ഡ്) എന്ന പുസ്തകത്തിലാണ് നാം ദിവസവും ഇടപഴകുന്ന രാസവസ്തുക്കളെപ്പറ്റി പരാമര്‍ശമുള്ളത്.

ഇലക്‌ട്രോണിക് മാലിന്യത്തിന്റെ വര്‍ധന, പ്ലാസ്റ്റിക് മാലിന്യം, ഭക്ഷണത്തിലെ മായംചേര്‍ക്കല്‍, വീട്ടിലെ മാലിന്യങ്ങളില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധം, തുടങ്ങിയ വിഷയങ്ങളെപ്പറ്റിയും പുസ്തകം പരാമര്‍ശിക്കുന്നുണ്ട്.

ഡല്‍ഹിയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വിഷകരമായ മാലിന്യങ്ങളേതെന്നും അവയുമായി സാധാരണ ജനങ്ങള്‍ ബന്ധപ്പെടുന്നതെങ്ങനെയെന്നും അത് അവരെ ബാധിക്കുന്നതെങ്ങനെയെന്നും നടത്തിയ പഠനത്തിന്റെ ഫലമാണ് ഈ പുസ്തകം- രചയിതാവ് അനിരുദ്ധ സെന്‍ ഗുപ്ത പറയുന്നു. 13 വര്‍ഷമെടുത്തു ഈ പഠനത്തിന്. ഗ്രാഫിക് നോവലായി ഇറക്കിയ പുസ്തകം പ്രധാനമായും യുവാക്കളെ ലക്ഷ്യംവെച്ചുള്ളതാണ്.

സൗന്ദര്യവര്‍ധക വസ്തുക്കളില്‍ 85000 രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്ന് ടോക്‌സിക്‌സ് ലിങ്ക്‌സ് എന്ന പരിസ്ഥിതി സംഘടനയുടെ പഠനം ഉദ്ധരിച്ച് പുസ്തകം പറയുന്നു. ഹെര്‍ബല്‍ എന്നും പ്രകൃതിദത്തം എന്നും അവകാശപ്പെടുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍പ്പോലും ഇത്രയധികം രാസവസ്തുക്കളുണ്ടെന്നാണ് ഗവേഷണഫലം